വാഷിങ്ടണ്‍ :ഓക്ക്‌ലാന്റിലെ ഓള്‍ ഇന്ത്യ റസ്‌റ്റോറന്റില്‍ ഉള്ളി ചേര്‍ത്ത ഭക്ഷണം നല്‍കിയതിന് തുണിയഴിച്ച് പ്രതിഷേധിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍. 43കാരനായ യുവ രാജ് ശര്‍മ്മയെയാണ് അമേരിക്കയില്‍ അറസ്റ്റ് ചെയ്തത്.
വസ്ത്രം അഴിച്ച് നഗ്‌നനായി പ്രതിഷേധിക്കല്‍, ഹോട്ടലിലെ ജീവനക്കാരെ തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തല്‍, മദ്യപിച്ച് ബഹളമുണ്ടാക്കല്‍, അറസ്റ്റിന് വഴങ്ങാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. തന്റെ ഭക്ഷണത്തില്‍ ഉള്ളിയിട്ടതാണ് ശര്‍മ്മയെ പ്രകോപിപ്പിച്ചത്. അടുത്ത ദിവസം മദ്യപിച്ചെത്തിയ ശര്‍മ്മ ഹോട്ടലിലെ ജീവനക്കാരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.
വാക്കേറ്റം കടുത്തതോടെ പോക്കറ്റില്‍ നിന്ന് ശര്‍മ്മ തോക്കെടുത്തു പിന്നീട് തോക്ക് തിരികെ പോക്കറ്റിലിട്ടെങ്കിലും പാന്റഴിച്ച് നഗ്‌നനായി ഹോട്ടലുടമയെ അധിക്ഷേപിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ രവീന്ദര്‍ സിങ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
















