ജനീവ: കശ്മീരിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് പാക്കിസ്ഥാനാണെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൌൺസിലിലാണ് ഇന്ത്യ ഇക്കാര്യം സൂചിപ്പിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാക്കിസ്ഥാൻ പിന്തുണ നൽകുയാണെന്നും ഇന്ത്യ തുറന്നടിച്ചു. ഇസ്ലാമബാദിൽ നിന്നുമാണ് ഇതിനായിട്ടുള്ള തന്ത്രങ്ങൾ മെനയുന്നതെന്നും ഇന്ത്യ ആരോപിച്ചു.
ഐക്യരാഷ്‌ട്രസഭയുടെ 35-ാമത് പൊതുചർച്ചയിലാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ തുറന്നടിച്ചത്. ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ കശ്മീരിനെ കുറിച്ച് പാക്കിസ്ഥാൻ അനാവശ്യ പ്രസ്താവനകളാണ് യുഎന്നിൽ ഉന്നയിക്കുന്നതെന്ന് ഇന്ത്യ പറഞ്ഞു. സത്യത്തെ മറച്ചുവച്ചുകൊണ്ട് പാക്കിസ്ഥാൻ നുണകളാണ് പ്രചരിക്കുന്നത്. കശ്മീരിനെ ഭീകരരുടെ കേന്ദ്രമാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു.
പാക്കിസ്ഥാൻ ഇന്ത്യക്ക് എതിരെ നടത്തുന്ന ഭീകര പ്രവർത്തനങ്ങളുടെ വിവരങ്ങളടങ്ങിയ തെളിവുകൾ തങ്ങളുടെ പക്കലുണ്ട്. കശ്മീരിനെതിരെയുള്ള പാക്കിസ്ഥാന്റെ ഭീകരെ പ്രവർത്തനങ്ങളെ ഉന്മൂലനം ചെയ്യുമെന്നും ഇന്ത്യ പ്രതികരിച്ചു.
















