അസംഗര്‍ (യു.പി): ബിജെപി മുസ്ലീങ്ങളുടെ ശത്രുവല്ലെന്ന് രാഷ്‌ട്രീയ ഉല്‍മ കൗണ്‍സില്‍ (ആര്‍.യു.സി) തലവന്‍ മൗലാന അമീര്‍ റഷാദി . കപട മതേതര പാര്‍ട്ടികളെ മുസ്ലീംങ്ങള്‍ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ഞങ്ങളുടെ ശത്രുവല്ല. അതുപോലെ എല്ലാ മതേതര പാര്‍ട്ടികളും ഞങ്ങളുടെ സുഹൃത്തുക്കളുമല്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാഹയിക്കുന്ന പാര്‍ട്ടികളാണ് ഞങ്ങളുടെ സുഹൃത്തുക്കളെന്നും അദ്ദേഹം പറഞ്ഞു.യു.പിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസംഗറിലെ മദ്രസയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് – സമാജ്‌വാദി സംഖ്യം ഉത്തര്‍ പ്രദേശിലെ മുസ്ലീംങ്ങള്‍ക്കെതിരായ ഗൂഡാലോചനയാണെന്നും റഷാദി പറഞ്ഞു.രാജ്യത്തെ ഹിന്ദുക്കളും മുസ്ലിംങ്ങളും ഭീകരവാദികളല്ല. സര്‍ക്കാരുകളാണ് ഭീകരവാദികള്‍.’സര്‍ക്കാരുകള്‍ മുസ്ലീംങ്ങളെയും ഹിന്ദുക്കളെയും അവരുടെ രാഷ്‌ട്രീയത്തിന് അടിമകളാക്കാന്‍ പാകപ്പെടുത്തിയെടുക്കുകയാണെന്നും മൗലാന അമീര്‍ റഷാദി ആരോപിച്ചു.
മുസ്ലിംങ്ങളുടെ സംരക്ഷണത്തിനായി രൂപീകൃതമായ പാര്‍ട്ടിയാണ് രാഷ്‌ട്രീയ ഉല്‍മ കൗണ്‍സില്‍.2008ലെ ബാട്‌ല ഹൗസ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ഈ പാര്‍ട്ടി സ്ഥാപിതമായത്്.നേരത്തെ ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര,ഡല്‍ഹി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ആര്‍.യു.സി മത്സരിച്ചിരുന്നു.
















