മൊസൂള്‍ (ഇറാക്ക്):ഐസ്‌ഐസ് വിരുദ്ധ സൈനിക നടപടികള്‍ ഇറാക്ക് പുനരാരംഭിച്ചതോടെ മൊസൂളില്‍ നിന്ന് സാധാരണ പൗരന്മാര്‍ പാലായനം ചെയ്യുകയാണ്. മൊസൂളില്‍ ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് അവിടെ നിന്ന് ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരരുടെ പിടിയിലായ മൊസൂളിനെ മോചിപ്പിക്കാന്‍ ഇറാക്ക് സൈന്യം ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ഈ പോരാട്ടത്തില്‍ ഭീകരര്‍ക്കൊപ്പം സാധാരണ പൗരന്മാരും കൊല്ലപ്പെടുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊസൂളിലെ ഭീകരാന്തരീക്ഷത്തില്‍ നിന്ന് ഒട്ടേറെപ്പേര്‍ രക്ഷപ്പെട്ട് അഭയാര്‍ഥിക്യാമ്പുകളില്‍ എത്തിയിട്ടുണ്ട്. അവിടെ ഭക്ഷണമില്ല. വിശപ്പ് സഹിക്കാനാകാതെ മൃഗങ്ങളുടെ മലം പോലും തിന്നേണ്ടിവന്നെന്ന് രക്ഷപ്പെട്ടെത്തിയ അഭയാര്‍ഥികളില്‍ ഒരാള്‍ പറഞ്ഞു.
എഴുപതുവര്‍ഷം കൊണ്ട് കഷ്ടപ്പെട്ടുണ്ടാക്കിയ തെല്ലാം എനിക്ക് നഷ്ടമായി. ബോംബിംഗില്‍ ഒട്ടെറെ സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായിണ്ടുണ്ടെന്ന് അഭയാര്‍ഥി പറഞ്ഞു
ഭീകരര്‍ മനപ്പൂര്‍വം ജനങ്ങള്‍ക്കിടയിലും അവരുടെ വീടുകളിലും ഒളിക്കുന്നതാണ് കൂടുതല്‍ പൗരന്മാര്‍ കൊല്ലപ്പെടാന്‍ കാരണം. സൈന്യം ബോംബിടുമ്പോള്‍ ഭീകരര്‍ക്കൊപ്പം സാധാരണ പൗരന്മാരും കൊല്ലപ്പെടും.
നിരന്തരമായ ബോംബിംഗ് ഒട്ടെറെ കുടുംബങ്ങളെ ഇല്ലാതാക്കി. ഒരു കുടുംബത്തിലെ ഏഴുപേരും കത്തിച്ചാമ്പലാകുന്നത് നേരിട്ട് കണ്ടു. ഞങ്ങള്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്ന് അഭാര്‍ഥിയായ ഒരു സ്ത്രീ പറഞ്ഞു.
















