Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കമ്യൂണിസ്റ്റ് ചൈനയിലെ ഭരണക്കാരുടെ സമ്പാദ്യത്തില്‍ കണ്ണുതള്ളി ലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 04:02 am IST
in World

ബീജിങ്: കമ്യൂണിസ്റ്റ് ചൈനയുടെ ഭരണ നിര്‍വഹണ സമിതി അംഗങ്ങളുടെ സമ്പാദ്യത്തിന്റെ കണക്കില്‍ ലോകത്തിന്റെ കണ്ണുതള്ളുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭ എന്നു വിളിക്കാവുന്ന പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍റ്റേറ്റീവ് കോണ്‍ഫ്രന്‍സ്(സിപിപിസിസി)യിലെ നൂറ് അംഗങ്ങള്‍ കോടീശ്വരന്മാരാണെന്നും ഇവരുടെ ആകെ സമ്പാദ്യത്തിന്റെ കണക്കെടുത്താല്‍ അത് പല യൂറോപ്യന്‍ രാജ്യങ്ങളുടേയും ജിഡിപിയെ മറികടക്കുമെന്നുമാണ് റിപ്പോര്‍ട്ട്. സിപിപിസിസിയുടെ യോഗം ബീജിങ്ങില്‍ തുടരുന്നതിനിടെ ഷാങ്ഹായ് ആസ്ഥാനമായുള്ള ഹുറണ്‍ എന്ന മാധ്യമം പുറത്തുവിട്ടതാണ് ഈ കണക്കുകള്‍.

മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ചൈനയിലെ കോടീശ്വരന്മാര്‍ക്ക് രാഷ്‌ട്രീയത്തില്‍ പ്രിയമേറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. കോടീശ്വരന്മാരെ ഭരണസമിതികളിള്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടിക്കും ഉത്സാഹമാണ്. കോടീശ്വരന്മാര്‍, ശതകോടീശ്വരന്മാര്‍ എന്നിങ്ങനെ പ്രത്യേകം കണക്കുകളാണ് ഹുറണ്‍ പ്രസിദ്ധീകരിച്ചത്. 209 പേരെയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണ സമിതിയിലെ നൂറു പേര്‍ ശത കോടീശ്വരന്മാരാണ്. ഈ ശതകോടീശ്വരന്മാരുടെ സമ്പാദ്യത്തിന്റെ ഏകദേശ കണക്ക്, 507 ബില്യണ്‍ ഡോളര്‍ വരും. പോളണ്ട്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ അധികമാണിത്. വേള്‍ഡ് ബാങ്ക് അടുത്തിടെ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് പോളണ്ടിന്റെ ജിഡിപി 467 ബില്യണ്‍ ഡോളറാണ്.

സിപിപിസിസിയുടെ സമ്പൂര്‍ണ യോഗം ഇതിനു മുമ്പ് ചേര്‍ന്നത് 2013ലാണ്. ഹോങ്കോങ് ആസ്ഥാനമാക്കിയ വ്യവസായ പ്രമുഖന്‍ ലി സാര്‍ ക്വോയി ഈ സഭയില്‍ അംഗമാണ്. ഈ നാലു വര്‍ഷത്തിനിടെ ഈ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ 63 ശതമാനം വര്‍ധനവാണുണ്ടായത്. ഓരോ വര്‍ഷവും 13 ശതമാനം എന്ന കണക്കില്‍. ഈ കാലത്ത് ചൈനയുടെ ആകെ സാമ്പത്തിക വളര്‍ച്ച പ്രതിവര്‍ഷം 7.2 ശതമാനമാണ് എന്നറിയുമ്പോഴാണ് ഭരണസമിതി അംഗങ്ങളുടെ സമ്പാദ്യത്തിന്റെ വ്യാപ്തി വിസ്മയിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വാധീനം ചെലുത്തുന്ന വന്‍ വ്യവസായികളില്‍ സമ്പത്ത് കേന്ദ്രീകരിക്കുന്നതായാണ് സൂചന. ചൈനയുടെ വളര്‍ച്ചാ നിരക്ക് കുറയുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. അപ്പോഴും സമ്പദ്‌മേഖലയുടെ ആനുകൂല്യം കോടീശ്വരന്മാര്‍ മുതലെടുക്കുന്നു എന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമ്പത്തും അധികാരവും തമ്മിലുള്ള ഈ സഖ്യത്തില്‍ കമ്യൂണിസത്തിന്റെ യഥാര്‍ഥ സത്ത കളഞ്ഞുപോവുന്നു എന്ന വിമര്‍ശനം ചൈനയില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. സിപിപിസിസിക്കു പിന്നാലെ പാര്‍ലമെന്റിന്റെ കുറച്ചു കൂടി ശക്തമായ സഭയായ എന്‍പിസി(നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്) ചേരുന്നുണ്ട്. ഈ സഭയില്‍ 105 പേര്‍ ശതകോടീശ്വരന്മാരാണ് എന്നാണ് കണക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.