മലപ്പുറം: എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരിയെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനി മോനിഷ മോഹനെയാണ് (24) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് വിഭാഗം ജീവനക്കാരിയായിരുന്നു മോനിഷ.
















