ഹൈദരാബാദ് : മുത്വലാഖിനെതിരെ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുന്നതിനിടയില്‍ ഹൈദരാബാദില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത . ന്യൂയോര്‍ക്കിലിരുന്ന് ഭര്‍ത്താവ് ഭാര്യയെ വാട്സാപ്പ് വഴി മൊഴിചൊല്ലിയതായി പരാതി. ഹുസൈന് ഖുറൈഷി എന്നയാളാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് വാട്സാപ്പ് വഴി വിവാഹ മോചനം നടത്തിയത്.
ഇസ്ലാമിക നിയമപ്രകാരം ലഭിക്കേണ്ട യാതൊരു രേഖകളും ലഭിച്ചില്ലെന്നും വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്നും ഭാര്യ മഹ്രീന് നൂര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. എല്ലാ ദിവസവും അയാള്‍ മക്കളുടെ വീഡിയോ കാണിക്കാന്‍ ആവശ്യപ്പെടും അവരെക്കുറിച്ച് അന്വേഷിക്കും. പെട്ടന്ന് ഒരു ദിവസം തലാക് ചൊല്ലുകയായിരുന്നു. എന്താണ് എന്റെ തെറ്റെന്ന് അയാള്‍ പറയണം.മഹ്രീന് നൂര്‍ പറഞ്ഞു.
മുത്വലാഖിനെതിരെ നിരവധി മുസ്ളിം യുവതികള്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കിയിരുന്നു. യുവതികള്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിട്ടുള്ളതും. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് ആള് ഇന്ത്യ മുസ്ളിം പേഴ്സണല്‍ ലോ ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്.
















