കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെയും ഇതിന് കൂട്ടുനിന്ന അധ്യാപകരെയും മുഖ്യമന്ത്രി പേരെടുത്തു പറയാതെ വിമര്‍ശിച്ചു.
കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ പരിപാടിയായ മഹാരാജകീയത്തിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കലാലയത്തെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളജില്‍ സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങളിലെ അതൃപ്തി പ്രകടിപ്പിച്ചത്. ഒറ്റപ്പെട്ട രീതിയിലായാലും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ കൃത്യമായ ആത്മപരിശോധന നടത്താന്‍ നമുക്ക് കഴിയേണ്ടതാണ്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
















