ന്യൂദല്‍ഹി: എല്‍ നിനോ പ്രതിഭാസം മൂലം 2017ല്‍ ഇന്ത്യയില്‍ മോശം മണ്‍സൂണ്‍ കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ്. എന്നാല്‍ ധാന്യ വിളകളുടെ ഉല്‍പ്പാദനം മഴയെ മാത്രം ആശ്രയിച്ചാണെന്ന് പറയാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് മെട്രോളജി (എബിഎം) പഠനം അനുസരിച്ച് 2017ല്‍ എല്‍ നിനോ പ്രതിഭാസം ഉണ്ടാവാനുള്ള സാധ്യതകളിലേയ്‌ക്കാണ് വിരല്‍ചൂണ്ടുന്നത്. ജലൈ മുതല്‍ എല്‍ നിനോ പ്രതിഭാസം ഉണ്ടാകുമെന്നാണ് ഇവരുടെ കീഴില്‍ നടന്ന എട്ട് സര്‍വ്വേകളില്‍ ആറും ചൂണ്ടിക്കാണിക്കുന്നത്. ഏതാണ്ട് 50% സാധ്യതയാണ് ഈ വര്‍ഷം ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഭക്ഷ്യോത്പ്പാദനം പലഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് നോമുറ ഇന്ത്യ ചീഫ് എക്കണോമിസ്റ്റ് സോണല്‍ വര്‍മ്മ പറഞ്ഞു.
ആഗോള കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ് എല്‍ നിനോ പ്രതിഭാസം, അഞ്ച് തവണയാണ് (1987, 1991, 2002, 2004, 2005) മഴകുറഞ്ഞ അവസരം ഉണ്ടായിട്ടുള്ളത്.
















