തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരാണ് അംഗങ്ങള്‍. സിനിമാരംഗത്തെ വനിതകള്‍ മുഖ്യമന്ത്രിയെ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കുന്നത്.
















