കാബൂള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാനിലെ വടക്കന്‍ പ്രവിശ്യയായ ഫര്‍യാബിലെ പോലീസ് മേധാവിയെ വധിച്ചു. അല്‍മാര്‍ ജില്ലയിലെ നസീം ഖട്ടെഹ് ആണ് കൊല്ലപ്പെട്ടത്. കാറില്‍ വച്ച കാന്തിക ബോംബ് ഉപയോഗിച്ചാണ് ഇദ്ദേഹത്തെ വധിച്ചത്.
ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റൊരാക്രമണത്തില്‍ ഒരു കമാന്‍ഡോയും കൊല്ലപ്പെട്ടു. സര്‍ക്കാരിനെതിരെ അടുത്തിടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.
















