കറുകച്ചാല്‍: കറുകച്ചാല്‍ പഞ്ചായത്തിലെ 5-ാം വാര്‍ഡില്‍ പാറയ്‌ക്കല്‍ 145-ാം നമ്പര്‍ അങ്കണവാടി സ്വകാര്യ വ്യക്തിയുടെ കാലിത്തൊഴുത്തിലാണ് മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. 2006ല്‍ ശൂലിപ്പുറത്തു പ്രവര്‍ത്തമാരംഭിച്ച അങ്കണവാടിക്ക് സ്വന്തമായി സ്ഥലം ഇല്ലായിരുന്നു. ഇവിടെ നിന്നും ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെയാണ് പാറയ്‌ക്കലെ പശുത്തൊഴുത്തിലേക്ക് മാറിയത്.
നെത്തല്ലൂരില്‍ പുറമ്പോക്ക് ഭൂമിയുണ്ടെങ്കിലും ഇതേറ്റെടുക്കാന്‍ പഞ്ചായത്തു തയ്യാറായില്ല. പലതവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ആയില്ല. തൊഴുത്തില്‍ നിന്ന് ഉടമ ഇറക്കി വിട്ടാല്‍ അങ്കണവാടി നിന്ന് പോകുന്ന അവസ്ഥയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ 6 കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. മൂന്നു സെന്റ് സ്ഥലം ലഭ്യമാക്കിയാല്‍ അങ്കണവാടി നിര്‍മ്മിക്കുന്നതിന് ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക ലഭ്യമാക്കാന്‍ കഴിയും. എത്രയും വേഗം പഞ്ചായത്തധികൃതര്‍ നടപടി എടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
















