ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ദുരൂപയോഗം ചെയ്യില്ലെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ ദുരപയോഗം ചെയ്തതായി യാതൊരു സംഭവവും ഇതുവരെ ഉണ്ടായിട്ടില്ലായെന്നും ഇക്കാര്യത്തില്‍ യുഐഡിഎഐക്ക് ഉത്തരവാദിത്വമുണ്ടെന്നും ഇവര്‍ പറഞ്ഞു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പൂര്‍ണമായും ഭദ്രവും സുരക്ഷിതത്വവുമായിരിക്കും. ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ദുരൂപയോഗം ചെയ്യപ്പെടുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്ന സാഹചര്യത്തിലാണ് യുഐഡിഎഐയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: