ലക്നൗ: യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യോഗ അനുഷ്ഠിക്കാന്‍ 150 ദിവ്യാംഗര്‍. ഉത്തര്‍പ്രദേശിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത്.
ഇത്തവണ യോഗ ദിനത്തില്‍ ലക്നൗവിലെ രമാഭായി അംബേദ്ക്കര്‍ മൈതാനത്തെ ആഘോഷത്തിലാണ് മോദി പങ്കെടുക്കുക. ഏകദേശം 50,000 പേര് ഇവിടെ എത്തും. സര്‍വകലാശാലയിലെ 163 വിദ്യാര്‍ത്ഥികളുടെ പേര് നല്‍കിയിട്ടുണ്ടെന്ന് യോഗ പരിശീലകന് വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
150 പേര്‍ക്കാണ് അവസരം. ദിവ്യാംഗരെ സമൂഹത്തിലെ മുന്നിരയിലെത്തിക്കുന്നതിനാണ് നടപടിയെന്ന് സംഘാടകര്‍ പറഞ്ഞു. അടുത്ത ബുധനാഴ്ചയാണ് അന്തര്‍ദേശീയ യോഗ ദിനം.
















