ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്നാഥ് സിങും വെങ്കയ്യനായിഡുവും അരുണ്‍ ജെയ്റ്റ്ലി എന്നിവരടങ്ങുന്ന മൂന്നംഗ സമിതി വെളളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. സോണിയയെ കണ്ട ശേഷം സിപിഐ- എം എംപി സീതാറാം യെച്ചൂരിയേയും കാണുമെന്ന് വെങ്കയ്യ നായിഡുവിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടിയാണ് നേതാക്കള്‍ സോണിയ ഗാന്ധിയും യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ജൂണ്‍ 12-ന് രാജ്നാഥ് സിങ്, അരുണ്‍ ജയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നിവര്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പട്ടേല്‍, മിശ്ര എന്നിവരെ ഉടന്‍ തന്നെ പാനലിലേക്ക് സ്വാഗതം ചെയ്യുമെന്നും നായിഡു ഉറപ്പു നല്‍കിയിട്ടുണ്ട്.
ബി.ജെ.പി. സമിതിയില്‍ സംസാരിച്ച ശേഷം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷം പലരേയും രാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലുളള കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുളളു.
ജൂണ്‍ 28-ാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി.
















