മുംബൈ: ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വനിതയെന്ന പേരില്‍ നിന്ന് ഇമാന് അഹമ്മദ് ഒഴിവാക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
108 കിലോ ഭാരമാണ് മൂന്നാഴ്ച കൊണ്ട് ഈജിപ്ഷ്യന്‍ സ്വദേശിനിയായ ഇമാന് കുറച്ചത്. 380 കിലോ ഭാരവുമായി ചികിത്സ തേടി മുംബൈയിലെത്തിയ ഇമാന് വേണ്ടി മുംബൈയില്‍ പ്രത്യേക ഓപ്പറേഷന് തീയറ്റര്‍ തന്നെ ഒരുക്കിയിരുന്നു.
ചികിത്സ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും ഇമാന് നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 25 ദിവസം കൊണ്ട് 50 കിലോ ഭാരം കുറയ്ക്കുക എന്നതായിരുന്നു ചികിത്സ തുടങ്ങിയപ്പോഴുള്ള മെഡിക്കല്‍ സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ പ്രതീക്ഷിച്ചതിലും ഇരട്ടിഭാരം കുറയ്ക്കാന്‍ കഴിഞ്ഞു.
















