കൊച്ചി: യെമനില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ നടപടി വേണമെന്ന ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മതിയായ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് എറണാകുളം വൈറ്റില സ്വദേശി എം.വി. മാത്യു നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
















