തുങ്കൂര്‍(കര്‍ണാടക): തുങ്കൂരിലെ സ്‌ക്കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചതിനെത്തുടര്‍ന്ന് സ്‌ക്കൂളിന്റെ ഉടമസ്ഥനായ മുന്‍എംഎല്‍എ കിരണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
തുങ്കൂരിലെ ചിക്കനായകനാ ഹള്ളിയിലെ വിദ്യാവാരിധി പബ്ലിക് സ്‌ക്കൂളില്‍ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് സംഭവം. ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ ്അസ്വസതത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ആശുപത്രി വഴിമധ്യേ മൂന്ന് കുട്ടികള്‍ മരണപ്പെട്ടു ശാന്താമൂര്‍ത്തി, ആകാന്‍ഷാ പല്ലക്കി, ശ്രേയസ് എന്നീ കുട്ടികളാണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു വിദ്യാര്‍ത്ഥിയുടെയും ഗാര്‍ഡിന്റെയും നില ഗുരുതരമായി തുടരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
















