ന്യൂദല്‍ഹി: ജോലിയുളള സ്ത്രീകള്‍ക്ക് പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയാക്കി ഉയര്‍ത്തിക്കൊണ്ടുളള ബില്ല് ഇന്നലെ ചേര്‍ന്ന രണ്ടാംഘട്ട ബജറ്റ് ചര്‍ച്ചയില്‍ ലോക്‌സഭ പാസ്സാക്കി. സ്വകാര്യ- പൊതു മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആദ്യത്തെ രണ്ടു കുട്ടികളുടെ ഗര്‍ഭ ധാരണ സമയത്താണ് ഈ അവകാശമുണ്ടായിരിക്കുക.
ബില്ല് രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. രാജ്യസഭ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ ബില്ല് പാസ്സാക്കിയിരുന്നു.
30 സ്ത്രീകളുളള സ്ഥാപനമാണെങ്കില്‍ അവിടെ 500 മീറ്റര്‍ പരിധിക്കുളളില്‍ ഡേ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ബില്ല് അനുശാസിക്കുന്നു. .
കുഞ്ഞിനായുളള ഡേ കെയര്‍ മാതാവിന്റെ ജോലി സ്ഥലത്തു നിന്നും വളരെ അകലെയാണെങ്കില്‍ പിതാവിന് കുഞ്ഞിനെ അവിടെ എത്തിക്കാനുളള സാവകാശവും നല്‍കണമെന്ന് ബില്ലില്‍ പറയുന്നു. ആവശ്യമെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനും സ്ത്രീകള്‍ക്ക് അനുവാദമുണ്ട്.
















