ന്യൂദല്‍ഹി: കോള നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കൊക്കകോള
കമ്പനി കരിക്കിന്‍വെളളം വിപണിയിലെത്തിക്കാനുളള ഒരുക്കത്തിലാണ്. പഞ്ചസാര അടങ്ങാത്ത ശീതളപാനീയങ്ങള്‍ക്ക് സ്വീകാര്യത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ മാറ്റമെന്നാണ് കമ്പനിയുടെ വിശദീകരണം.
കോക് പരീക്ഷണാര്‍ത്ഥം 2013ല്‍ അമേരിക്കന്‍ കരിക്കിന്‍ വെളള ബ്രാന്‍ഡായ സികോ ഇന്ത്യന്‍ വിപണിയിലിറക്കിയിരുന്നു.
ആഗോള വിപണിയില്‍ കരിക്കിന്‍വെളളത്തിന് ആവശ്യക്കാരേറെയാണെന്നുളളതും ഇന്ത്യയില്‍ കോളയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളുമൊക്കെയാണ് കമ്പനിയുടെ ഈ ചുവടുമാറ്റത്തിനു പിന്നില്‍. തമിഴ്‌നാട്ടിലും കേരളത്തിലും കൊക്കകോളയും പെപ്‌സിയും നിരോധിച്ചു കൊണ്ടുളള ഉത്തരവിറങ്ങിയിരുന്നു.
















