ന്യൂദല്‍ഹി: പാക്ക് അധീനകാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സേനയ്‌ക്ക് ആത്മവിശ്വാസം പകര്‍ന്നതായി സര്‍ക്കാര്‍. ഇതിലൂടെ ഭീകരരുടെ ഭാഗത്ത് വലിയ നഷ്ടമുണ്ടാക്കാനായെന്നും ലോക്‌സഭയുടെ ശൂന്യവേളയില്‍ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമെര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 28ന് രാത്രിയില്‍ തുടങ്ങിയ ആക്രമണം 29 വരെ തുടര്‍ന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരരുടെ ഒളിത്താവളങ്ങളില്‍ കടന്ന് കയറിയായിരുന്നു ആക്രമണം. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പങ്കെടുത്തവരെ ആദരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















