ന്യൂദല്‍ഹി: അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷക്ക് ഇപ്പോഴത്തെ അഞ്ചിന് പകരം ആറ് വിഷയങ്ങള്‍ പഠിക്കണം, രണ്ട് ഭാഷ, സോഷ്യല്‍ സയന്‍സ്, ഗണിതം, സയന്‍സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളായിരുന്നു ഉണ്ടായിരുന്നത്. അധിക വിഷയമായി ഏതെങ്കിലും തൊഴില്‍ അധിഷ്ഠിത വിഷയം തെരഞ്ഞെടുക്കാം.
2017-18 അക്കാദമിക് വര്‍ഷത്തില്‍ നിര്‍ബന്ധമായും പുതിയ വിഷയം പഠിച്ചിരിക്കണം. നാഷണല്‍ സ്‌ക്കില്‍സ് ക്വാളിഫിക്കേഷന്‍സ് വര്‍ക്കിന്റെ (എന്‍എസ്‌ക്യൂഎഫ്) കീഴിലാണ് പഠിക്കേണ്ടത്.
















