Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിനെ മാത്രം ആശ്രയിച്ചുള്ള വികസന സങ്കല്‍പ്പം മാറി: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:06 pm IST
in Kerala

നെടുമ്പാശേരി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ യാത്രക്കാരന്‍ ആനന്ദിന് എയര്‍പോര്‍ട്ടിന്റെ ഉപഹാരം നല്‍കുന്നു. ഹൈബി ഈഡന്‍ എംഎല്‍എ, സിയാല്‍ എംഡി: വി. ജെ. കുര്യന്‍. മുന്‍ എംപി: പി. രാജീവ്, പ്രൊഫ. കെ. വി. തോമസ് എം.പി. സമീപം

നെടുമ്പാശേരി: സര്‍ക്കാരിനെ മാത്രം ആശ്രയിച്ച് വികസനം നടപ്പാക്കുകയെന്ന കാഴ്‌ച്ചപ്പാട് മാറിയെന്നതിന് തെളിവാണ് ജനകീയ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമായ കൊച്ചി രാജ്യാന്തര വിമാനത്താവളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ത്രി, സൗരോര്‍ജ്ജ ഉദ്പ്പാദന ശേഷി വര്‍ദ്ധിപ്പിക്കല്‍, നാലുവരിപ്പാതയും പാലവും ഉദ്ഘാടന ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്തിനും ഏതിനും സര്‍ക്കാരിനെ ആശ്രയിക്കുന്ന നിലപാടാണ് നേരത്തെയുണ്ടായിരുന്നത്. പകരം ജനകീയ കൂട്ടായ്‌മകളിലൂടെ എന്തും നേടിയെടുക്കാമെന്നതിന് തെളിവാണ് സിയാലിന്റെ വളര്‍ച്ച. സംസ്ഥാനത്ത് മാത്രമല്ല, ഈ കാഴ്‌ച്ചപ്പാട് ലോകത്താകമാനം ഉണ്ട്. രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ് സിയാല്‍ കൈവരിച്ചിട്ടുള്ളത്. ആഗോള താപന ഉച്ചകോടിയില്‍ പ്രധാനമന്ത്രി അവതരിപ്പിച്ചത് സിയാലിന്റെ സൗരോര്‍ജ്ജ വൈദ്യുതി വിഷയമാണ്.

സിയാല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഒട്ടനവധി പ്രതിസന്ധികളും ക്‌ളേശങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം സഹിച്ചും അര്‍പ്പണ മനോഭാവത്തോടെയുമാണ് വി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള ടീം സിയാലിനെ വളര്‍ത്തിയത്. പുതിയ ടെര്‍മിനല്‍ നിര്‍മ്മാണത്തിന് താരതമ്യേന ചെലവ് കുറവാണെങ്കിലും അന്താരാഷ്‌ട്ര നിലവാരത്തില്‍ കുറവുണ്ടായില്ലെന്നതും പ്രത്യേകതയാണ്. ലാഭം സ്വകാര്യവത്കരിക്കുകയും നഷ്ടം സാമൂഹ്യവത്കരിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ലാഭം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും സിയാല്‍ തയ്യാറായി. വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതിക്കായി 126 കോടിയാണ് ചെലവഴിക്കുന്നത്. എറണാകുളം മെഡിക്കല്‍ കോളേജിന് 10 കോടിയും സംസ്ഥാന ശുചിത്വ മിഷന് നാല് കോടിയും നല്‍കി.

സിയാല്‍ മാതൃകയില്‍ ആറ് മാസത്തിനകം കണ്ണൂര്‍ വിമാനത്താവളം കൂടി പ്രവര്‍ത്തന സജ്ജമാകുകയാണ്. കേരളം പോലൊരു ചെറിയ സംസ്ഥാനത്താണ് നന്നായി പ്രവര്‍ത്തിക്കുന്ന മൂന്ന് വിമാനത്താവളങ്ങളുള്ളത്. ശബരിമലയില്‍ വിമാനത്താവളത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലത്തെ സംബന്ധിച്ചുള്ള പഠനം നടക്കുകയാണ്.

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇവിടെ സ്ഥലം ഏറ്റെടുത്ത് റണ്‍വേ വികസനം നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.