ശിവപുരി: മധ്യപ്രദേശിലെ കര്‍ഷകസമരത്തെ കലാപമാക്കി മാറ്റാന്‍ നേരിട്ടു നേതൃത്വം നല്കിയ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ കേസെടുത്തു. ശിവപുരി ജില്ലയിലെ കരേറ നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ശകുന്തള ഖാദിക്കിനെതിരെ പോലീസ് എഫ്ഐആര്‍ തയ്യാറാക്കി.
കര്‍ഷക സമരത്തിനിടെ പോലീസ് സ്റ്റേഷനു തീയിടാന്‍ ഇവര്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മന്ദ്സൗറില് അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പില്‍ പ്രതിഷേധിക്കാന്‍ കരേറയില് ജനക്കൂട്ടം സംഘടിപ്പിച്ചപ്പോഴാണ് ശകുന്തള സ്റ്റേഷന് കത്തിക്കാന്‍ നിര്‍ദ്ദേശിച്ചത്.
ശകുന്തളയ്ക്കും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ വീനസ് ഗോയല്‍ അടക്കമുള്ള മറ്റു ചില പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കരേറയിലെ പോലീസ് സ്റ്റേഷന് തീയിടാന്‍ പ്രതിഷേധക്കാരോട് ശകുന്തള ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു.
പോലീസ് സ്റ്റേഷന് തീയിട്ട് നശിപ്പിക്കാന്‍ നിരവധി തവണ ശകുന്തള ആവശ്യപ്പെടുന്നതായി ഈ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. ബിജെപി വക്താവ് തേജീന്ദര്‍ ബഗ്ഗയാണ് ട്വിറ്ററിലൂടെ ഈ വിഡിയോ പുറത്തു വിട്ടത്.
ജൂണ്‍ എട്ടിനാണ് ഈ സംഭവം. കരേറയില് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്റെ കോലം കത്തിച്ചു. ഇത് പോലീസ് തടഞ്ഞപ്പോള്‍ ഇവര്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെ അഭിസംബോധന ചെയ്യുമ്പോഴാണ് സ്റ്റേഷനു തീയിടാന്‍ പല തവണ ശകുന്തള ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: