കൊച്ചി: വൈകാരിക അവസ്ഥക്ക് അനുസൃതമായി തലച്ചോറിലുണ്ടാകുന്ന ബയോസിഗ്നല്‍സ് കൃത്യമായി വിശകലനം ചെയ്യുന്നതിനു വേണ്ടി വിഭാവനം ചെയ്ത ബ്രെയിന്‍ വേവ് മാപ്പിങ് സ്മാര്‍ട്ട് ഇയര്‍ഫോണ്‍ രൂപകല്‍പ്പന ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥിനിതിന്‍ വസന്തിന് ദേശീയ അംഗീകാരം.
കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ഇലട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ് നിതിന്‍.
മാര്‍ച്ച് 5ന് രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് 2017 ലെ ഗാന്ധിയന്‍ യങ് ടെക്‌നോളജിക്കല്‍ ഇന്നവേഷന്‍ അവാര്‍ഡ് ലഭിച്ചത്. പ്രശസ്തി പത്രവും 15 ലക്ഷം രൂപയുടെ ഫെലോഷിപ്പുമാണ് പുരസ്‌കാരം. ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ള ഏക അവാര്‍ഡു ജേതാവാണ് നിതിന്‍. ഇന്ത്യയൊട്ടാകെ 39 പേര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചുവെങ്കിലും 15 പേര്‍ക്കാണ് ഫെല്ലോഷിപ്പ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഇന്ത്യയിലെ വിവിധ ഐ.ഐ.ടി.കള്‍, യൂണിവേഴ്‌സിറ്റികള്‍ ഇവയില്‍ നിന്ന് ലഭിച്ച 2700 ഓളം നോമിനേഷനുകളില്‍ നിന്നാണ് 134 അംഗങ്ങളുള്ള ജൂറി ഈ കണ്ടുപിടുത്തം അവാര്‍ഡിനായി അംഗീകരിച്ചത്.
കുസാറ്റിലെ ഐ.ഇ.ഡി.സി സെല്ലിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഈ പ്രൊജക്ടിന്റ ഗൈഡ് കുസാറ്റ് അദ്ധ്യാപകന്‍ ഉണ്ണിഎ.എം ആണ്. വടകര കെ.എസ്.ഇ.ബി റിട്ട. എഞ്ചിനീയര്‍ വസന്തിന്റെയും ഗീതയുടെയും മകനാണ് നിതിന്‍. സഹോദരി നീതു.
















