പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ ബസ് സ്റ്റാന്റിലേക്ക് സന്നദ്ധ സംഘടന സംഭാവന ചെയ്ത എയര്‍പോര്‍ട്ട് കസേര പത്തനംതിട്ടയില്‍ പൂക്കടയില്‍ തുരുമ്പെടുക്കുന്നു. മുന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വൈഡബ്യുസിഎ എന്ന സംഘടന ബസ് സ്റ്റാന്റിലെത്തുന്ന സ്ത്രീകളുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ് ആയിരങ്ങള്‍ ചെലവഴിച്ച് കസേര വാങ്ങി നല്‍കിയത്.
കസേരകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടറാണ് നിര്‍വഹിച്ചത്. എന്നാല്‍ കസേര ഏ്റ്റുവാങ്ങിയവര് അത് ജനങ്ങള്‍ക്ക് ഉപഹാര പ്രദമായ രീതിയില്‍ സ്ഥാപിക്കുന്നതിന് തയ്യാറായില്ല. ഇതോടെ മഴയും വെയിലും കൊണ്ട്് നശിക്കാന്‍ തുടങ്ങിയ കസേരകള്‍ സ്റ്റാന്റിനുള്ളിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൂക്കടയിലേക്ക് മാറ്റി. ഇതിനെ തുടര്‍ന്ന്് ഇടുങ്ങിയ റൂമിനുള്ളില്‍ നിന്നും തിരിയാന്‍ കഴിയാത്ത അവസ്ഥയിലായി കടഉടമയും ജീവനക്കാരും. ഇതിനിടയില്‍ ലോകത്തുടനീളം പ്രവര്‍ത്തന മേഖലയുള്ള സംഘടന കൂടുതല്‍ കസേര വാങ്ങി നല്‍കുന്നതിനായി എടുത്ത തീരുമാനത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: