ടെഹ്‌റാന്‍: ഇറാനിലെ അര്‍ദബില്‍ പ്രവിശ്യയില്‍ കരിമരുന്നുപ്രയോഗത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഏഴു പേര്‍ മരിച്ചു. കൗമാരക്കാരനടക്കം ഒരു കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്.
അര്‍ദബില്ലിലെ പാര്‍പ്പിട സമുച്ചയത്തില്‍ ചഹര്‍ഷന്‍ബെ സുരി ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. ഇറാന്റെ പുതുവര്‍ഷദിനമായ നൗറസിന് ദിവസങ്ങള്‍ക്ക് മുന്പ് നടക്കുന്ന ആഘോഷമാണ് ചഹര്‍ഷന്‍ബെ സുരി.
















