പത്തനംതിട്ട: ഒഴുക്ക് വീണ്ടെടുത്ത വരാല് ചാലില്‍ മത്സ്യകൃഷി നടത്താന്‍ സഹായം നല്‍കാമെന്ന് കേന്ദ്രസംഘം.
ഒന്നര കിലോമീറ്റര്‍ നീളത്തിലും ശരാശരി എണ്‍പത് മീറ്റര്‍ വീതിയിലുമുളള വരാല് ചാല് വിപണന, കയറ്റുമതി അടിസ്ഥാനത്തില്‍ മത്സ്യ കൃഷിക്ക് പറ്റിയതാണെന്ന് സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയിലെ ഉദ്യോഗസ്ഥ സംഘം അറിയിച്ചു. മത്സ്യകൃഷിക്ക് വരാല് ചാല് വിട്ടുനല്കിക്കൊണ്ടുളള അനുമതിപത്രം ഗ്രാമ പഞ്ചായത്തില്‍ നിന്നു ലഭിച്ചാല്‍ പദ്ധതി തയ്യാറാക്കാമെന്ന് സംഘം ഉറപ്പു നല്കി.
പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശം വച്ചു. വരാല്, കരിമീന്‍, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങള്‍ക്ക് പറ്റിയ ആവാസ വ്യവസ്ഥയുളളതാണ് വരാല്ചാലെന്ന് പഠന സംഘം വിലയിരുത്തി.
ചാലിനെ പല തട്ടുകളായി തിരിച്ച് വലയിട്ട് മീന്‍ വളര്‍ത്താന്‍ കഴിയും. കോയിപ്രം ഗ്രാമ പഞ്ചായത്തിലെ 9, 10, 11വാര്ഡുകളിലാല് വരാല് ഒഴുകുന്നത്. കരീലമുക്കില്‍ നിന്ന് തോടു വഴി പമ്പയുമായി കൂട്ടിമുട്ടുന്നു.
മുപ്പതു വര്‍ഷം മുന്‍പ് പോള കയറി ശോഷിച്ചാണ് വരാല്ചാല് ഇല്ലാതായത്. കുറ്റിച്ചെടികളും പുല്ലുകളും വളര്‍ന്ന് കരഭൂമി പോലെയായ ചാലിന്റെ ഇരു വശങ്ങളില് കൈയേറ്റവും നടന്നിരുന്നു. ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് വരാല് ചാലിനെ പൂര്‍വ്വസ്ഥിതിയിലാക്കിയത് കഴിഞ്ഞ ഏപ്രിലിലാണ്. 30ലക്ഷം രൂപയാണ് ചെലവായത്. കോയിപ്രം ഗ്രാമ പഞ്ചായത്തിനാണ് സംരക്ഷണ ചുമതല. ഒഴുക്ക് സുഗമമായ വരാല് ചാലിനെ സംരക്ഷിക്കുന്നതിന് മത്സ്യകൃഷി നടത്തണമെന്നാവശ്യപ്പെട്ട് പൂവത്തൂര്‍ പരിസ്ഥിതി വിജ്ഞാന കേന്ദ്രം, കേന്ദ്ര ഫിഷറീസ് വകുപ്പിന് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കൊച്ചിയില്‍ നിന്ന് സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ശങ്കരപ്പിളളയുടെ നേതൃത്വത്തില്‍ മൂന്ന് ശാസ്ത്രജ്ഞര്‍ വരാല് ചാല് സന്ദര്‍ശിച്ചത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: