മോസ്‌കോ: സൈനിക സാധനങ്ങളുടെ നീക്കം സംബന്ധിച്ച് മെസേജ് അയച്ചതിന് രാജ്യദ്രോഹ കുറ്റത്തിന് ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റഷ്യന്‍ വനിതക്ക് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മാപ്പ് നല്‍കി.
ഒരു കടയുടമയായ ഒക്‌സാന സെവാസ്തിദി(46) ആണ് 2016 മാര്‍ച്ചില്‍ ശിക്ഷിക്കപ്പെട്ടത്. അയല്‍ രാജ്യമായ ജോര്‍ജ്ജിയയിലേക്ക് സൈനിക സാധനങ്ങള്‍ ട്രെയിനില്‍ കൊണ്ട് പോകുന്നത് സംബന്ധിച്ചാണ് എസ്എംഎസ് അയച്ചത്. ഇതിന് മാസങ്ങള്‍ക്ക് മുമ്പ് റഷ്യ ജോര്‍ജ്ജിയയുമായി ചെറിയയുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.
കേസില്‍ സപ്രീംകോടതി മാര്‍ച്ച് 15ന് വിധി പറയും. ഈ സമയത്ത് പ്രസിഡന്റ് നല്‍കിയ മാപ്പ് കോടതിയില്‍ ഹാജരാക്കുമെന്ന് ഇവരുടെ അഭിഭാഷകന്‍ പറഞ്ഞു. മനുഷ്യത്വത്തിന്റെ പേരില്‍ കഴിഞ്ഞ ഏഴിനാണ് പുടിന്‍ ഇവര്‍ക്ക് മാപ്പ് നല്‍കിയത്.
















