പറവൂര്‍: വാദ്യകലാനിധി ചിറമ്മേല്‍ മാരാത്ത് പറമ്പ് വീട്ടില്‍ ചേന്ദമംഗലം ഉണ്ണികൃഷ്ണമാരാര്‍ (56) അന്തരിച്ചു. ഹൃദയസ്തംഭനംമൂലം പുലര്‍ച്ചെയാണ് മരിച്ചത്. കരുനാഗപ്പള്ളി പല്ലശന ക്ഷേത്രത്തില്‍ മേളം നടത്തവെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം ഉണ്ണികൃഷ്ണമാരാര്‍ മേളത്തിന് നേതൃത്വം കൊടുത്തിട്ടുണ്ട്.
പാണ്ടിമേളം, പഞ്ചാരിമേളം, പഞ്ചവാദ്യം, തായമ്പക എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായിരുന്നു. മൂന്ന് മാസം മുമ്പ് വിരമിച്ചു. ഭാര്യ ഗീത. മക്കള്‍: അഞ്ജന, വിഷ്ണു. മരുമകന്‍ അജിത്കുമാര്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
















