കട്ടപ്പന: സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക ക്ഷേമ വികസന ബോര്‍ഡിനെ നോക്കുകുത്തിയാക്കിയുള്ള നടപടിയാണ് പിന്തുടരുന്നതെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍. ഒബിസി മോര്‍ച്ചയുടെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പിന്നോക്ക ക്ഷേമ വികസനത്തിനുവേണ്ടി പ്രഖ്യാപിച്ച തുക ഇതിന് അപര്യാപ്തമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടുള്ള 20 ശതമാനം ഫണ്ട് മാത്രമേ ലഭിച്ചിട്ടുള്ളു. ബാക്കി ലാപ്‌സാക്കുന്ന നടപടിയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ആയതിനാല്‍ പിന്നോക്ക ക്ഷേമ വികസന ബോര്‍ഡുകള്‍ കൂടുതല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു ജില്ലാ അധികാര കേന്ദ്രങ്ങള്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മാന്നാര്‍ സുരേഷ്, ജില്ലാ പ്രസിഡന്റ് അളകരാജ്, ജനറല്‍ സെകട്ടറി എം പി പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















