കൊച്ചി: പ്രീപ്രൈമറി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകരുടെ എണ്ണം വര്‍ധിക്കുന്നു. സ്ഥിര നിയമനത്തിന് സര്‍ക്കാര്‍ നടപടിയെടുക്കാത്തതാണ് കാരണം. സംസ്ഥാനത്ത് രണ്ടായിരത്തോളം താല്‍ക്കാലിക അധ്യാപകര്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇത് അധ്യയന നിലവാരത്തെ ബാധിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
അതത് സ്‌കൂളുകളിലെ പിടിഎ കമ്മറ്റിയാണ് അധ്യാപകരെ നിയമിക്കുന്നത്. മിക്ക സ്‌കൂളുകളിലും പിടിഎ ഫണ്ടില്‍ നിന്നാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. വേണ്ടത്ര യോഗ്യതയില്ലാത്തവരും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ മറികടന്നാണ് ഇവരുടെ നിയമനങ്ങള്‍ നടക്കുന്നതെന്ന് പരാതികളുണ്ട്. താല്‍ക്കാലികമെന്ന് പറയുന്നുണ്ടെങ്കിലും പലരും വര്‍ഷങ്ങളോളം ജോലിചെയ്യുന്നവരുണ്ട്. ഓരോ വര്‍ഷവും നിയമനം പുതുക്കും.
പിടിഎ ഭരണസമിതിയുടെ താല്‍പര്യത്തിന് അനുസരിച്ചാണ് നിയമനങ്ങള്‍. അതുകൊണ്ടുതന്നെ യോഗ്യതക്ക് പ്രസക്തിയില്ല. പ്രീപ്രൈമറി തലത്തിലെ അധ്യാപകരുടെ ഒഴിവ് നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഇതിന് കാരണം. പിഎസ്‌സി വഴിയാണ് അധ്യാപകരുടെ നിയമനങ്ങള്‍ നടക്കേണ്ടത്.
ശമ്പളക്കുറവ് മൂലം പലരും ഇടയ്‌ക്കുവച്ച് ജോലി അവസാനിപ്പിക്കുന്നതുകൊണ്ട് ചില സ്‌കൂളുകളില്‍ ഒരു അധ്യയനവര്‍ഷത്തില്‍ കൂടെക്കൂടെ അധ്യാപകര്‍ മാറുന്നു. ഇത് കുട്ടികളുടെ പഠിത്തത്തെ കാര്യമായി ബാധിക്കുന്നുമുണ്ട്.
















