തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് ഭരണ പരിഷ്‌കാര ചെയര്‍മാന്‍ വി. എസ് അച്യുതാനന്ദന്‍. പ്രമുഖ ആഴ്ചപ്പതിപ്പിനു അനുവദിച്ച അഭിമുഖത്തിലാണ് വി എസ് തന്റെ നിലപാടു വ്യക്തമാക്കിയത്.
ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ് കേരളത്തിന്റെ വൈദ്യുതി ഉത്പാദനം നടക്കുന്നതെന്നും ജലവും നദിയും ഉള്ളിടത്തോളം കാലം മാത്രമേ നമുക്ക് ഈ സ്രോതസിനെ ഊര്‍ജ്ജോല്‍പ്പാദനത്തിനായി ആശ്രയിക്കാനാകൂവെന്നും വിഎസ് ചൂണ്ടികാട്ടി.
അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുള്ള ഘട്ടത്തിലെല്ലാം ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും വിദഗ്ധരും അതിന്റെ ദുരന്തഫലങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പദ്ധതിയുടെ കാര്യത്തില്‍ ഇടതുപക്ഷ മുന്നണിയിലും സമവായമുണ്ടാകേണ്ടതുണ്ടെന്നും വിഎസ് പറഞ്ഞു.
















