ഹൈദരാബാദ്: ജെഎന്‍യുവിലെ എംഫില്‍ വിദ്യാര്‍ഥി തമിഴ്‌നാട് സ്വദേശിയായ മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയാണ് മുത്തുകൃഷ്ണന്‍.
ദല്‍ഹിയിലെ മുനിര്‍ക്കയില്‍ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. താമസ സ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു.
പിന്നോക്ക വിഭാഗക്കാരനായ മുത്തുകൃഷ്ണന്‍ തമിഴ്‌നാട്ടില്‍ സേലം സ്വദേശിയാണ്. ആത്മഹത്യയിലേക്കു നയിച്ച സാഹചര്യം വ്യക്തമല്ല.
















