തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കായികഅസോസിയേഷനുകളുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ പരിശോധിച്ച് കര്‍ക്കശ നടപടിയെടുക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ നിയമസഭയില്‍ പറഞ്ഞു.
പ്രവര്‍ത്തനത്തില്‍ പോരായ്‌മയുണ്ടെങ്കില്‍ അവയുടെ അംഗീകാരം കൗണ്‍സിലിന് റദ്ദാക്കാം. 42 അസോസിയേഷനുകള്‍ക്കാണ് കൗണ്‍സില്‍ അംഗീകാരമുള്ളത്. ജി.വി. രാജ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിന് 30 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
















