വാഷിങ്ടണ്‍; പച്ചയും മഞ്ഞയും ഇടക്കിടക്ക് ചുവപ്പും നിറഞ്ഞ, മേലാസകലം പുള്ളിയുള്ള തവള. തെക്കന്‍ അമേരിക്കയില്‍ കണ്ടുവരുന്ന ഇനം മരത്തവള. സന്ധ്യവരെ പുള്ളിക്കാരന് എന്തെങ്കിലും പ്രത്യേകത തോന്നില്ല.
സന്ധ്യമയങ്ങി, പ്രകാശം കുറഞ്ഞാല്‍ കളി മാറും. പിന്നെ കക്ഷി നീല. പച്ചനിറങ്ങളില്‍ തിളങ്ങും. ആദ്യമായാണ് തിളങ്ങുന്ന( ഫ്‌ളൂറസന്റ്) തവളയെ കണ്ടെത്തുന്നത്. വാഹനങ്ങളിലും റോഡരികിലും മറ്റും വച്ചിരിക്കുന്ന റിഫ്‌ളക്ടറുകളേപ്പോലെ തന്നെ ഇവ തിളങ്ങും.
കടലിലെ പവിഴപ്പുറ്റുകളും മീനുകളും മറ്റും തിളങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഭൂമിയിലെ ഒരു ജീവി ഇങ്ങനെ തിളങ്ങുന്നതായി കണ്ടെത്തിയത് ആദ്യമായാണ്.
















