ഖര്‍തൗം: ദക്ഷിണ സുഡാനില്‍ രണ്ട് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ വിമതര്‍ തട്ടിക്കൊണ്ടുപോയി. എണ്ണ ഖനന മേഖലയായ അപ്പര്‍ നൈല്‍ സംസ്ഥാനത്താണ് സംഭവം. ഇവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൂന്നു വര്‍ഷമായി സൈന്യവും പ്രതിപക്ഷവും സുഡാനില്‍ പോരാട്ടത്തിലാണ്.
ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി പ്രതിപക്ഷകക്ഷികളുടെ വക്താവ് ഗത്‌ജെയ്ത് ഡെങ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ അഭയം തേടിയിട്ടുള്ള പ്രതിപക്ഷ നേതാവ് റെയ്‌ക്ക് മച്ചാര്‍ ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മോചനദ്രവ്യമോ മറ്റു ഉപാധികളോ മുന്നോട്ടുവയ്‌ക്കാനുള്ള സാധ്യതയില്ലെന്നും ഉദ്ദേശ്യലക്ഷ്യത്തില്‍ വ്യക്തതയില്ലെന്നും മറ്റൊരു വക്താവ് മാബിയര്‍ ഗാരങ് പറഞ്ഞു.
ഇന്ത്യന്‍ എംബസിയോ, സുഡാന്‍ സൈന്യമോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
















