തിരുവനന്തപുരം: യുവ സംവിധായകന്‍ ദീപന് ജന്മനാടിന്റെ യാത്രാമൊഴി. സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരുമടക്കം തടിച്ചുകൂടിയ ജനാവലിയുടെ സാന്നിധ്യത്തില്‍ നേമം സ്റ്റുഡിയോ റോഡിലെ വസതിയായ ദീപാനിവാസില്‍ മൃതദേഹം സംസ്‌കരിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടി നേമം സ്റ്റുഡിയോ റോഡിലെ വീട്ടില്‍ മൃതദേഹം എത്തിച്ചു.
ഇന്നലെ രാവിലെ നടനും സംവിധായകരായ വിനയന്‍, ഷാജികൈലാസ്, രാജസേനന്‍, രാജീവ്‌നാഥ്, തുളസീദാസ്, മണിയന്‍പിള്ള രാജു, ബീനപോള്‍, അലിയാര്‍, മല്ലിക സുകുമാരന്‍, സുരേഷ്‌കുമാര്‍, മേനക, രഞ്ജിത്ത്, രാമചന്ദ്രന്‍ തുടങ്ങി നിരവധി ചലച്ചിത്ര സീരിയല്‍ രംഗത്തുള്ളവരും എംഎല്‍എമാരായ മുകേഷ്, എം.വിന്‍സെന്റ്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി.മുരളീധരന്‍, കെ.രാമന്‍പിള്ള, കൗണ്‍സിലര്‍ എം.ആര്‍.ഗോപന്‍, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, തുടങ്ങി രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി സിനിമകളാണ് സംവിധാനം ദീപന്‍ സംവിധാനം ചെയ്തത്. ദീപന്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ സത്യ റീലിസാകും മുമ്പാണ് വിട പറഞ്ഞത്. സത്യയിലെ നായകന്‍ ജയറാം തിങ്കളാഴ്ച രാത്രി ദീപന്റെ വീട്ടിലെത്തിയിരുന്നു.
















