മുംബൈ: സിനിമാ-സീരിയൽ നടി കൃതിക ചൗധരി (30)യെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിക്കുന്ന ശ്രദ്ധയിൽ പെട്ട അയൽവാസികളുടെ പരാതിയെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സബര്‍ബന്‍ അന്ധേരിയിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ നാലു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു
മൃതദേഹം ആദ്യം തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും പിന്നെയുള്ള പരിശോധനയിൽ അത് കൃതികയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഹരിദ്വാർ സ്വദേശിയായ കൃതിക 2013 ൽ ഇറങ്ങിയ കങ്കണാ റൗത്ത് ചിത്രം റജ്ജോയിൽ അഭിനയിച്ചിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും കൃതിക അഭിയിച്ചിട്ടുണ്ട്.
















