ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ എസ്എം കൃഷ്ണ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ അറിയിച്ചതാണിത്. ഇന്ന് ദല്‍ഹിയില്‍ പാര്‍ട്ടി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് കൃഷ്ണ പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കും.
84 വയസുള്ള കൃഷ്ണ ജനുവരി 29ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു.99 മുതല്‍ 2004 വരെ കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്നു. 2012 വരെ കേന്ദ്ര വിദേശകാര്യമന്ത്രിയായിരുന്നു.
















