കാലിഫോര്‍ണിയ: ടെസ്റ്റ് ക്രിക്കറ്റിന്റെ 140ാം വാര്‍ഷികം ആഘോഷമാക്കി ഗൂഗിള്‍ ഡൂഡില്‍. ബൗളറും ബാറ്റ്‌സ്മാന്‍മാരും ഫീല്‍ഡര്‍മാരും എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഗൂഗിളിന്റെ പുതിയ ഡൂഡില്‍. ബാറ്റ്‌സ്മാന്‍ അടിച്ചകറ്റുന്ന ബോള്‍ നോക്കി നില്‍ക്കുന്ന ഫീല്‍ഡര്‍മാരെയും ബൗളറെയും ബൗളിംഗ് എന്‍ഡില്‍ നിന്ന് ഓടുന്ന ബാറ്റ്‌സ്മാനെയുമാണ് പുത്തന്‍ ഡൂഡിലില്‍ ചിത്രീകരിച്ചിരിക്കുന്നത്.
1887ല്‍ മെല്‍ബണിലെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു ആദ്യ ടെസ്റ്റ് മത്സരം നടന്നത്. മത്സരത്തില്‍ 45 റണ്‍സിന് ഓസ്‌ട്രേലിയ ആയിരുന്നു വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഓസീസായിരുന്നു. ഇംഗ്ലണ്ടിന്റെ ആല്‍ഫ്രഡ് ഷോയാണ് ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. ആദ്യ ബോള്‍ നേരിട്ടതാകട്ടെ ഓസീസ് ബാറ്റസ്മാന്‍ ചാള്‍സ് ബണ്ണര്‍മാനും. ആദ്യ മത്സരം ഓസീസ് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം സ്വന്തമാക്കി ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കുകയും ചെയ്തു.
















