ന്യൂദല്‍ഹി: നിരോധിച്ച പഴയനോട്ടുകള്‍ക്ക് പകരം സര്‍ക്കാര്‍ പുറത്തിറക്കിയ 2,000 ന്റെ പുതിയ നോട്ടുകളുടെ വ്യാജന്‍ ഇറങ്ങുന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കളളപ്പണവും വ്യാജനോട്ടുകളും തടയാന്‍ പഴയനോട്ടുകള്‍ പിന്‍വലിച്ച് 2,000ന്റെ പുതിയ നോട്ടിറക്കിയത്.
നിരോധനം നിലവില്‍ വന്ന് നാലു മാസത്തിനുളളില്‍ 66 ലക്ഷം രൂപ മൂല്യം വരുന്ന 2000ന്റെ വ്യാജനോട്ടുകളാണ് രാജ്യമെമ്പാടും നിന്ന് പോലീസ് പിടിച്ചെടുത്തത്.
വ്യാജനോട്ട് നിര്‍മ്മിക്കാന്‍ സാധ്യതയില്ലാത്ത വിധം പഴുതടച്ച സുരക്ഷാ സവിശേഷതകളോടെയാണ് 2000ന്റെ നോട്ട് പുറത്തിറക്കിയത്. എന്നാല്‍ ഇതില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
2016 നവംബര്‍ 9 മുതല്‍ മാര്‍ച്ച് 7 വരെ 2,000ന്റെ 3,346 വ്യാജനോട്ടുകള്‍ പോലീസ് കണ്ടെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.
















