തിരുവനന്തപുരം: താനൂരിലെ രാഷ്‌ട്രീയ സംഘര്‍ഷം സിപിഎം വര്‍ഗീയ കലാപമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സിപിഎമ്മിന്റെ രാഷ്‌ട്രീയ അജന്‍ഡ നടപ്പാക്കാന്‍ പൊലീസിനെ ഉപയോഗിക്കുന്നതാണ് താനൂരില്‍ കണ്ടത്. സിപിഎമ്മിന് വേരുറപ്പിക്കാന്‍ വേണ്ടി സിപിഎം-ലീഗ് സംഘര്‍ഷത്തെ ഹിന്ദു-മുസ്ലീം കലാപമാക്കി മാറ്റുകയാണെന്നും എംടി രമേശ് ആരോപിച്ചു.
പൊലീസിന്റെ ഭാഗത്തുനിന്ന് കലാപം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചെങ്കിലും മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചു.സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നു കിടക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്.
താനൂര്‍ കലാപം കൈകാര്യം ചെയ്യുന്നതില്‍ അഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമായതിനാല്‍ മുഖ്യമന്ത്രി അഭ്യന്തരവകുപ്പൊഴിയാന്‍ തയ്യാറാകണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.
















