ബെറൂട്ട്: ഡമാസ്‌കസില്‍ കോടതിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 25 പേര്‍ മരിച്ചു. അഞ്ച് ദിവസത്തിനുള്ളില്‍ സിറിയന്‍ തലസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ ബോംബാക്രമണമാണിത്.
പാലസ് ഓഫ് സെന്‍ട്രല്‍ ജസ്റ്റീസാണ് ഭീകരന്‍ ലക്ഷ്യമിട്ടത്. ശനിയാഴ്ച നടന്ന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ടെഹറിര്‍ അല്‍-ഷാം എന്ന് ഭീകരഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
















