Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളം സര്‍വ്വകലാശാലയുടെ പുസ്തക പ്രകാശനം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 05:52 am IST
in Kerala

കോഴിക്കോട്: മലയാള സര്‍വ്വകലാശാലയുടെ കേരളനാടകം’ പുസ്തകപ്രകാശനം വിവാദമാകുന്നു. ജര്‍മ്മനിയിലെ എബര്‍ഹാഡ് കാള്‍സ് ട്യൂബിംഗന്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയാണ് കേരള നാടകം പ്രസിദ്ധീകരിച്ചത്. ഇന്നലെ കോഴിക്കോട് നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ചരിത്രകാരനായ ഡോ. കെ.എന്‍. ഗണേശ് ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദിന് കോപ്പി നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

തുഞ്ചത്ത് എഴുത്തച്ഛന്റെ കര്‍തൃത്വത്തില്‍ അറിയപ്പെട്ടിരുന്ന ഈ കൃതിയുടെ മൂലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ട്യൂബിംഗന്‍ സര്‍വ്വകലാശാലയിലെ ഗുണ്ടര്‍ട്ട് പുരാരേഖകളില്‍ നിന്ന് ലഭിച്ച കയ്യെഴുത്ത് പ്രതിയാണ് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത് എന്നുമാണ് സര്‍വ്വകലാശാല അവകാശപ്പെടുന്നത്. എന്നാല്‍ കേരള നാടകം എന്ന രീതിയില്‍ കൃതി അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ഇതിന്റെ കയ്യെഴുത്ത് പ്രതികള്‍ കേരളത്തില്‍ ലഭ്യമാണെന്ന് ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. 2015 ഒക്‌ടോബര്‍ എട്ട് മുതല്‍ 2015 നവംബര്‍ 9 വരെ ഡോ. സ്‌കറിയ സക്കറിയയും 2016 ജൂണ്‍ 26 മുതല്‍ ജൂലായ് 29 വരെ ഡോ. എം. ശ്രീനാഥും ഗുണ്ടര്‍ട്ട് ചെയറുമായി ബന്ധപ്പെട്ട് ട്യൂബിംഗന്‍ സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് കയ്യെഴുത്ത് പ്രതി ലഭിച്ചതെന്നാണ് മലയാള സര്‍വ്വകലാശാല അവകാശപ്പെട്ടത്.

എന്നാല്‍ ഈ ഗവേഷണം തികഞ്ഞ തട്ടിപ്പാണെന്നും ഗവേഷണത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ ചിലര്‍ക്ക് പേരെടുക്കാന്‍ വേണ്ടിയാണെന്നും ഡോ. എം.ജി.എസ്. നാരായണന്‍ കുറ്റപ്പെടുത്തുന്നു. ആരുടെയൊക്കെയോ താല്‍പര്യമാണ് ഇതിന്റെ പിന്നില്‍. മലയാള ഭാഷയുടെ പേരില്‍ ഇത്തരം ഗവേഷണ തട്ടിപ്പുകളാണ് നടക്കുന്നത്. കുടിവെള്ളത്തില്‍ വിഷം കലക്കുന്നതിന് തുല്യമാണിത്. കേരള നാടകം ആരാണ് രചിച്ചത് എന്ന വിവരം ലഭ്യമല്ല. കേരള നാടകം എന്ന പേരില്‍ ഗ്രന്ഥം അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കേരളോത്പത്തി എന്ന ഗ്രന്ഥത്തില്‍ ഇതിലെ ഭാഗങ്ങള്‍ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കയ്യെഴുത്തുപ്രതികളില്‍ പ്രാദേശിക ഭേദങ്ങള്‍ ഉണ്ടെന്നു മാത്രം അദ്ദേഹം പറഞ്ഞു.

ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചായോഗത്തില്‍ താന്‍ പങ്കെടുത്തെന്ന സര്‍വ്വകലാശാലയുടെ അവകാശ വാദത്തെയും എം.ജി.എസ് ഖണ്ഡിക്കുന്നു. അത്തരമൊരു യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല – എം.ജി.എസ്. പറഞ്ഞു. 2016 സപ്തംബര്‍ 5ന് മലയാളം സര്‍വ്വകലാശാല സംഘടിപ്പിച്ച കേരളനാടകത്തെ കുറിച്ചുള്ള ചര്‍ച്ചാ യോഗത്തില്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ പങ്കെടുത്തുവെന്നാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നത്. സര്‍വ്വകലാശാലകളില്‍ നടക്കുന്ന ഗവേഷണ പഠനങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും അക്കാദമിക സത്യസന്ധതയെ ചോദ്യംചെയ്യുന്ന വിവാദമായി കേരളനാടകം പുസ്തകപ്രകാശനം മാറുകയാണ്.

ഇന്നലെ കോഴിക്കോട് അളകാപുരിയില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള നാടകം എഡിറ്റ് ചെയ്ത അക്കാദമിക് ഡീന്‍ പ്രൊഫ. എം. ശ്രീനാഥ് പുസ്തകപരിചയം നടത്തി. എം. സി. വസിഷ്ഠ്, പി.കെ. സുജിത്ത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.