ലഖ്‌നൗ: കൂട്ട ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആഴ്ചകളായി ഒളിവിലായിരുന്ന പ്രജാപതിയെ ഇന്നലെ രാവിലെ ലഖ്‌നൗവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കിയ ഇയാളെ പിന്നീട് മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു. ഇയാളുടെ മകനും അനന്തരവനുമടക്കം ആറ് പേരെ ഇതേ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
















