വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2005ല്‍ ആദായനികുതിയായി 150 മില്യന്‍ ഡോളറിലേറെ അടച്ചതായി രേഖകള്‍. വൈറ്റ് ഹൗസ് പുറത്ത് വിട്ട രേഖകളിലാണ് ഈ വെളിപ്പെടുത്തല്‍. നേരത്തെ ട്രംപിന്റെ ആദായ നികുതി സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടില്ലെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.
നികുതി അടവുകള്‍ സംബന്ധിച്ച രേഖകളുടെ രണ്ട് പേജുകള്‍ പ്രമുഖ ചാനലായ എംഎസ്എന്‍ബിസി പുറത്തുവിട്ടതോടെയാണ് മുഴുവന്‍ രേഖകളും വിടാന്‍ വൈറ്റ് ഹൗസ് നിര്‍ബന്ധിതമായത്. മാധ്യമപ്രവര്‍ത്തകനായ ഡേവിഡ് കെ ജോണ്‍സണ്‍ ആണ് ഈ രേഖകള്‍ പുറത്ത് കൊണ്ടുവന്നതെന്ന് അവതാരക റെയ്ച്ചല്‍ മഡോവ് വ്യക്തമാക്കിയിരുന്നു. 2005ല്‍ ട്രംപിന്റെ മൊത്തം നികുതി 36.5 ബില്യന്‍ ഡോളറാണ്.
ഭാര്യ മെലാനിയയും ട്രംപും കൂടി 53 ദശലക്ഷം ഡോളര്‍ നികുതി അടച്ചു. 31 ദശലക്ഷം ഡോളര്‍ നികുതി ഒഴിവാക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വച്ചിരുന്നു. അതിസമ്പന്നനായ ട്രംപിന് സാധാരണക്കാര്‍ നല്‍കുന്ന നികുതി അടയ്‌ക്കാനായിരുന്നു താത്പര്യമെന്നും ചൂണ്ടിക്കാട്ടുന്നു.
















