മൊസൂള്‍: ഇറാഖിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇറാക്കിലെ തിക്രിത് നഗരത്തിലാണ് സംഭവം. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തിക്രിതിലെ അല്‍അതാബ് തെരുവിലെ മെഡിക്കല്‍ ക്ലിനിക്കുകളുടെ മുന്നിലാണ് സ്ഫോടനമുണ്ടായത്.
കഴിഞ്ഞയാഴ്ച തിക്രിത്തിനു സമീപം നടന്ന വിവാഹ ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തില്‍ 26 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
















