മഹാരാഷ്‌ട്ര: ഹാപ്പ എക്സ്പ്രസില്‍ വിശന്ന് തളര്‍ന്നുറങ്ങിയിരുന്ന 5 മാസം മാത്രം പ്രായമായ കുഞ്ഞിന് പാല്‍ നല്‍കി ഇന്ത്യന്‍ റെയില്‍വേ ജനങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുന്നു.
കഴിഞ്ഞ 12-ാം തീയതിയാണ് ഹാപ്പ എക്‌സ്പ്രസ്സിലെ യാത്രിക, വിശന്നുറങ്ങുന്ന കുഞ്ഞിന് പാല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊങ്കണ്‍ റെയിവേക്ക് ട്വീറ്റ് ചെയ്തത്. പെൺകുഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് യാത്ര ചെയ്തിരുന്നത്.

പാല്‍ തയ്യാറായിരിക്കുന്നു എന്നറിയിച്ചു കൊണ്ട് റെയില്‍ വേ അധികൃതരുടെ മറുപടി ട്വീറ്റ്
ട്വീറ്റ് ചെയ്ത് 40 മിനിറ്റിനുള്ളില്‍ റെയില്‍വേ അധികൃതരുടെ മറുപടി സന്ദേശം എത്തി. പാല്‍ തയ്യാറായിരിക്കുന്നു എന്നായിരുന്നു അത്. മഹാരാഷ്‌ട്രയിലെ കോലാഡ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുഞ്ഞിന് പാല്‍ നല്‍കുകയും ചെയ്തു.
റയില്‍ വേ അധികൃതര്‍ക്കും കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവിനും നന്ദി അറിയിച്ചു കൊണ്ട് യാത്രിക ട്വിറ്ററില്‍ കുഞ്ഞിന്റെ ചിത്രവും അപ്‌ലോഡ് ചെയ്തു.
















