അഹമ്മദാബാദ്: ഇസ്രത് ജഹാന്‍ സംഭവത്തില്‍ പോലീസുകാര്‍ ഭീകരരെയാണ് വധിച്ചതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അത് കൊണ്ട് തന്നെ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതില്‍ അപാകതയില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
ഇസ്രത് ജഹാന്‍ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരെ തിരികെ നിയമിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പോലീസ് സൂപ്രണ്ട് എന്‍.കെ. അമീന്റെയും ഡെപ്യൂട്ടി സൂപ്രണ്ട് തരുണ്‍ ബരോതിന്റെയും നിയമനങ്ങള്‍ക്കെതിരെയാണ് ഹര്‍ജി. ബരോതിനെ പശ്ചിമ റെയില്‍വെ ആസ്ഥാനത്ത് ഡെപ്യൂട്ടി സൂപ്രണ്ടായി കഴിഞ്ഞ ഒക്ടോബറിലാണ് നിയമിച്ചത്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണിത്.
വിരമിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ നിയമനം. മഹിസാഗറിലെ എസ്പിയായി അമീന്റെ സര്‍വീസ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നത് സര്‍ക്കാര്‍ തടഞ്ഞിട്ടില്ലെന്നും അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
















